'സുരക്ഷയാണ് താരം' കെ.എസ്.ഇ.ബി നീലേശ്വരം സെക്ഷൻ ചായ്യോത്ത് സ്ക്കൂളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
ചായ്യോത്ത്: ദേശീയ സുരക്ഷാ വാരാചരണത്തിൻ്റെ ഭാഗമായി കെ.എസ്.ഇ.ബി നീലേശ്വരം സെക്ഷൻ്റെയും, ചായ്യോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ ആരോഗ്യ ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വൈദ്യുതി മൂലമുള്ള അപകടങ്ങൾ എന്തൊക്കെയെന്നും ഒഴിവാക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്താണെന്നുമെല്ലാം ക്ലാസിൻ്റെ ഭാഗമായി വിശദീകരിക്കപ്പെട്ട. കെ.എസ് ഇ ബി നീലേശ്വരം സെക്ഷനിലെ അസി.എക്സിക്യുട്ടീവ് എഞ്ചിനീയർ സാബുലാൾ എം.കെ.ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് എഞ്ചിനീയർ രാജേശ്വരി .ആർ ക്ലാസ് കൈകാര്യം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി. ദീപേഷ് കുമാർ സ്വാഗതവും, കായികാധ്യാപകൻ സുനിൽ കുമാർ ഇ.വി നന്ദിയും പറഞ്ഞു. പി.ടി.എ.പ്രസിഡണ്ട് ബിജു.സി. അധ്യക്ഷനായി .ഹെഡ്മാസ്റ്റർ സുരേന്ദ്രൻ.കെ., സീനിയർ അസിസ്റ്റൻറ് പി.നാരായണൻ, കെ.എസ്.ഇ.ബി യിലെ സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.
No comments