ആധാർ സേവനങ്ങളോടു കൂടി നവീകരിച്ച അക്ഷയ കേന്ദ്രം ബളാലിൽ പ്രവർത്തനം തുടങ്ങി ഉദ്ഘാടനം ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാധാമണി നിർവ്വഹിച്ചു
ബളാൽ: ആധാറുമായി ബന്ധപ്പെട്ട എല്ലാ വിധ സേവനങ്ങളുമായി ബളാലിൽ നവീകരിച്ച അക്ഷയ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ബളാൽ വി.സി വിജയൻ ഷോപ്പിംഗ് കോംപ്ലക്സിൽ ആരംഭിച്ച അക്ഷയ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാധാമണി നിർവ്വഹിച്ചു. വാർഡ് മെമ്പർ എം അജിത അധ്യക്ഷയായി. ജില്ലാ അക്ഷയ പ്രൊജക്ട് കോഡിനേറ്റർ കപിൽദേവ് മുഖ്യാഥിതിയായി. ആദ്യ ആധാർ എൻറോൾമെൻ്റ് സ്ലിപ്പ് കൈമാറൽ ബളാൽ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അബ്ദുൾ ഖാദർ നിർവ്വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേർസൻ എം.പത്മാവതി, പഞ്ചായത്തംഗം സന്ധ്യാ ശിവൻ, കുഞ്ഞിക്കണ്ണൻ ബളാൽ, ബഷീർ എൽ കെ, പ്രശാന്ത്, വി.സി വിജയൻ തുടങ്ങിയവർ സംസാരിച്ചു. അക്ഷയ പരപ്പ ബ്ലോക്ക് കോഡിനേറ്റർ ഗ്രേസി തോമസ് സ്വാഗതവും അക്ഷയ സംരംഭക വാഗീശ്വരി എം.എസ് നന്ദിയും പറഞ്ഞു.
No comments