Breaking News

ഷിട്ടോറിയു നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‌ വേണ്ടി സ്വർണ്ണം നേടി ചിറ്റാരിക്കാൽ നല്ലോമ്പുഴയിലെ സ്മൃതി കെ ഷാജു ഇൻഡോനീഷ്യയിൽ നടക്കുന്ന വേൾഡ് കരാട്ടെ മത്സരത്തിൽ പങ്കെടുക്കും


ചിറ്റാരിക്കാൽ: മൈസൂരിൽ വച്ച് നടന്ന ഷിട്ടോറിയു നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ  കേരളത്തിന്‌ വേണ്ടി മത്സരിച്ച് വ്യക്തിഗത കത്ത മത്സരത്തിൽ സ്വർണവും ടീം കത്തയിൽ സിൽവർ മെഡലും നേടി  സെപ്റ്റംബറിൽ  ഇൻഡോനീഷ്യയിൽ നടക്കുന്ന വേൾഡ് ഷിട്ടോറിയു കരാട്ടെ മത്സരത്തിലേക്കു യോഗ്യത നേടി ചിറ്റാരിക്കാൽ നല്ലൊമ്പുഴ  സ്വദേശി സെൻസെയ്  സ്മൃതി കെ ഷാജു. കരാട്ടെ പരിശീലകരായ ഷാജു മാധവൻ,  സിന്ധു ഷാജു ദമ്പതികളുടെ മകളാണ് സ്മൃതി. സഹോദരൻ സൂരജ്, ഇന്റർനാഷണൽ കരാട്ടെ താരമാണ്. സ്മൃതിയും    ഇന്റർനാഷണൽ സെയ്‌ഡോ കാൻ കാരാട്ടേയിൽ മൂന്നാമത് ഡിഗ്രി ബ്ലാക്ക് ബെൽറ്റ്‌  ജേതാവും കരാട്ടെ പരിശീലകയും ആണ്

No comments