Breaking News

അഗ്നിവീർവായു പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു അവസാന തീയ്യതി ഓഗസ്റ്റ് 17 വരെ


കേന്ദ്ര സര്‍ക്കാറിന്റെ അഗ്നിപഥ് പദ്ധതിക്ക് കീഴിലുള്ള അഗ്നിവീര്‍വായു പദ്ധതിയുടെ ഭാഗമായി കര, നാവിക, വ്യോമ സേനകളില്‍ 4 വര്‍ഷത്തെ ഹ്രസ്വ സേവനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. സെലക്ഷന്‍ ടെസ്റ്റിന്  ഓണ്‍ലൈനായി അപേക്ഷകള്‍ നല്‍കണം.   ജൂലൈ 27-ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. അവസാന തീയ്യതി ഓഗസ്റ്റ് 17.  2023 ഒക്ടോബര്‍ 13 മുതല്‍ ഓണ്‍ലൈന്‍ പരീക്ഷ നടക്കും. അപേക്ഷകര്‍ 2003 ജൂണ്‍ 27നും 2006 ഡിസംബര്‍ 27നും ഇടയില്‍ ജനിച്ചവരാണകം. 2003 ജൂണ്‍ 27, 2006 ഡിസംബര്‍ 27 ദിവസങ്ങളില്‍ ജനിച്ചവര്‍ക്കും അപേക്ഷിക്കാം. https://agnipathvayu.cdac.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കാം.  അപേക്ഷകരുടെ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ക്ക് https://agnipathvayu.cdac.in സന്ദര്‍ശിക്കുക.

No comments