Breaking News

കലക്ടർ വെസ്റ്റ് എളേരി സന്ദർശിച്ചു ജില്ലയിലെ പട്ടിക വർഗ വിഭാഗത്തിനായി അരികിലുണ്ട് ആധാർ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഭീമനടിയിൽ നിർവഹിച്ചു




ഭീമനടി : ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കലക്ടർ കെ ഇമ്പശേഖർ വെസ്റ്റ് എളേരി പഞ്ചായത്ത് സന്ദർശിച്ചു. കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ അധ്യക്ഷയായി. തൂക്ക് പാലങ്ങളുടെ അറ്റകുറ്റ പണിക്ക് ദുരന്തനിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കണമെന്ന് കലക്ടറോട് ഭരണസമിതിഅംഗങ്ങൾ ആവശ്യപ്പെട്ടു. അപകടാവസ്ഥയിലുള്ള ഭീമനടിയിലെ തൂക്കുപാലം സന്ദർശിച്ചു. പാലത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് വകുപ്പുകളുമായി ആലോചിച്ച് തീരുമാനം എടുക്കും. പട്ടയമില്ലാത്ത കൈവശ ഭൂമിക്കാർക്ക് പട്ടയം അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു.

ജില്ലയിലെ പട്ടിക വർഗ വിഭാഗത്തിനായി ജില്ലാ ഭരണകൂടവും അക്ഷയ കേന്ദ്രവും നടപ്പിലാക്കുന്ന അരികിലുണ്ട് ആധാർ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടിയിൽ നിർവഹിച്ചു


യോഗത്തിൽ അസി. കലക്ടർ ദിലീപ് കെ കൈനിക്കര, വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ, ടി മോളിക്കുട്ടി പോൾ, കെ കെ തങ്കച്ചൻ, ഇ ടി ജോസ്, ടി വി രാജീവൻ, ലില്ലിക്കുട്ടി, ടി എ ജെയിംസ്, സി പി സുരേശൻ, മുഹമ്മദ് ഷെരീഫ് വാഴപ്പള്ളി, എം വി ലിജിന, റൈഹാനത്ത്, രതീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി സി കെ പങ്കജാക്ഷൻ സ്വാഗതം പറഞ്ഞു.


No comments