ഒടയംചാൽ സഹകരണ ആശുപത്രി തുറന്നു പ്രവർത്തനം ആരംഭിച്ചു 24 മണിക്കൂർ പ്രവർത്തിക്കുന്ന ഒ.പി സേവനം
ഒടയഞ്ചാൽ: കൊന്നക്കാട് കോപ്പറേറ്റീവ് ഹോസ്പിറ്റൽ സൊസൈറ്റിയുടെ കീഴിൽ രണ്ട് ദശാബ്ദ കാലമായി വെള്ളരിക്കുണ്ടിൽ പ്രവർത്തിക്കുന്ന കെ ജെ തോമസ് സഹകരണ ആശുപത്രിയുടെ സഹോദര സ്ഥാപനമാണ് ഒടയംചാൽ കോപ്പറേറ്റീവ് ഹോസ്പിറ്റൽ. പ്രമുഖ ഡോക്ടർമാരുടെ സേവനം 24 മണിക്കൂർ പ്രവർത്തിക്കുന്ന ഒ.പി വിഭാഗം, മെഡിക്കൽ സ്റ്റോർ എന്നിവ കൂടാതെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ഇവിടെ ഉണ്ടായിരിക്കുന്നതാണ്. സൊസൈറ്റി പ്രസിഡന്റ് പിജി ദേവ് അധ്യക്ഷത വഹിച്ചു. ബാബു കോഹിനൂർ സ്വാഗതം പറഞ്ഞു. കോടംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ ഉദ്ഘാടനം ചെയ്തു. ഫാർമസി വിഭാഗം കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണനും,ഓ പി വിഭാഗം ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇൻ ചാർജ് എം രാധാമണിയും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി വി ശ്രീലത, ഷോബി ജോസഫ്, രേഖ സി എന്നിവരും സന്തോഷ് എൻ, ഡോക്ടർ സുകു, മീനാക്ഷി ബാലകൃഷ്ണൻ,വി കെ അസീസ്, സി കൃഷ്ണൻ, മറിയാമ്മ ജോർജ്, സിൽവി പ്രഭാകരൻ, ടി കോരൻ, ഹരീഷ് പി നായർ, അശോകൻ കെ, ബാലകൃഷ്ണൻ കെ, ആവണി രാജൻ എന്നിവർ പ്രസംഗിച്ചു.സി കെ ബാലകൃഷ്ണൻ നായർ നന്ദി പറഞ്ഞു.
No comments