ബളാൽ ഗ്രാമപഞ്ചായത്തിൻറെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ബളാലിൽ ഞാറ്റുവേല ചന്ത നടന്നു
ബളാൽ: 'പാരമ്പര്യ അറിവുകൾ പുതു തലമുറയിലേക്ക്' എന്ന ആപ്തവാക്യവുമായി ബാളാലിൽ ഞാറ്റുവേല ചന്ത സഘടിപ്പിച്ചു. പരമ്പരാകത കൃഷി അറിവുകൾ, കൃഷിരീതികൾ, പരമ്പരാകത വിത്ത് കൈമാറൽ തുടങ്ങിയ പുതു തലമുറയിലെ കർഷകർക്ക് നവ്യനുഭവമായി മാറി. ബളാലിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ബളാൽ ഗ്രാമപഞ്ചായത്തിൻറെയും കൃഷിഭവൻറെയും സംയുക്താഭിമുഖ്യത്തിലാണ് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചത്.
കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങളും നടീൽ വസ്തുക്കളും പ്രദർശിപ്പിക്കുന്നതിനും ഇടനിലക്കാരില്ലാതെ ന്യായമായ വിലയ്ക്ക് വിൽക്കുന്നതിനും ആവശ്യക്കാർക്ക് അവ യഥേഷ്ടം തിരഞ്ഞെടുത്ത് വാങ്ങുന്നതിനും ഞാറ്റുവേല ചന്ത പ്രയോജനപ്പെട്ടു. ബളാൽ കൃഷി ഭവൻ പരിസരത്ത് നടത്തിയ ഞാറ്റുവേലച്ചന്ത ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അബ്ദുൾ ഖാദറിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാധാമണി എം ഉദ്ഘാടനം ചെയ്തു. ഉൽപ്പാദകരിൽ നിന്നും നേരിട്ട് ഉൽപ്പന്നങ്ങൾ വാങ്ങുവാൻ ഉപഭോക്താക്കൾക്കുളള അവസരമാണ് ഞാറ്റുവേലചന്തയിലുടെ ലഭിക്കുന്നതെന്നും കർകർക്കും ഇത്തരം ചന്തകൾ ഏറെ പ്രയോജനപ്രദമാണെന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പറഞ്ഞു. ഞാറ്റുവേല ചന്തയുടെ ആവശ്യകതയും കാലികപ്രസക്തിയും സംബന്ധിച്ച് കൃഷി ഓഫീസർ എം അഞ്ജു വിശദീകരിച്ചു. ബളാൽ ഗ്രാമപഞ്ചായത്തിലെ കർഷകർ, തങ്ങളുടെ കൃഷിയിടങ്ങളിൽ നിന്നുൽപ്പാദിപ്പിച്ച ഉത്പന്നങ്ങൾ, തെങ്ങിൻ തൈകൾ, കുരുമുളക് വളളികൾ, കമുക് തൈകൾ, വിവിധയിനം ഫലവൃക്ഷതൈകൾ, പച്ചക്കറിതൈകൾ എന്നിവ ഞാറ്റുവേല ചന്തയിലെത്തിച്ച് വിപണനം നടത്തി. കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങളും ചന്തയിൽ ഇടം പിടിച്ചിരുന്നു. ഗുണമേൻമയുളള ഉൽപ്പന്നങ്ങൾ ന്യായവിലയ്ക്ക് ലഭ്യമായതിനാൽ ഉൽപ്പന്നങ്ങളെല്ലാം തന്നെ വളരെ പെട്ടെന്ന് വിറ്റുതീർന്നു.
ജൂൺ 22 മുതൽ ജൂലായ് 6 വരെ ഉള്ള തിരുവാതിര ഞാറ്റു വേലയുടെ പ്രാധാന്യവും സൂര്യനും തിരുവാതിര നക്ഷത്രവും ഭൂമിക്ക് അഭിമുഖമായി വരുന്ന 13.5 ദിവസങ്ങൾ ഇങ്ങനെ കൃഷിയിറക്കാൻ അനുയോജ്യം ആകുന്നതും ഞാറ്റുവേല നോക്കി പഴമക്കാർ കൃഷി ഇറക്കുന്നതും പഴയ കാലത്തിൻ്റെ കൃഷി അറിവുകളും ചർച്ച ചെയ്തു വിള ഇൻഷുറൻസ് ബോധവത്കരണ ക്ലാസ്സ് ശ്രീ ശശീന്ദ്രൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ, കൃഷി ഭവൻ ബളാൽ കൈകാര്യം ചെയ്തു "മഴക്കാല പച്ചക്കറി - രോഗ കീടം നിയന്ത്രണ മാർഗങ്ങൾ"എന്ന വിഷയത്തിൽ കുമാരി വീണ, ഫോർമർ കൃഷി ഓഫീസർ, കൃഷി ഭവൻ പനത്തടി ക്ലാസ്സെടുത്തു.
No comments