Breaking News

'മുത്തപ്പൻമല ക്വാറി പ്രവർത്തനം നിയന്ത്രിച്ച് പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുക': ഡി വൈ എഫ് ഐ ബളാൽ മേഖല സമ്മേളനം സമാപിച്ചു


ബളാൽ:  പ്രകൃതിദുരന്തം സംഭവിക്കാവുന്ന തരത്തിൽ അനിയന്ത്രിതമായ പ്രവർത്തനത്തിലൂടെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മുത്തപ്പൻമല ക്വാറി പ്രവർത്തനം നിയന്ത്രിക്കണമെന്ന് ഡി വൈ എഫ് ഐ ബളാൽ മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയംഗം കെ.സബീഷ് ഉദ്ഘാടനം ചെയ്തു. മേഖല കമ്മറ്റിയംഗം അജിത് വി പതാക ഉയർത്തി. സുകേഷ് വി എസ് അധ്യക്ഷനായി. രമ്യ കെ.കെ സ്വാഗതം പറഞ്ഞു. സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

No comments