Breaking News

മാധ്യമവേട്ടയ്ക്കെതിരെ വെള്ളരിക്കുണ്ട് താലൂക്ക് പൗരസമിതി നേതൃത്വത്തിൽ നടത്തുന്ന 24 മണിക്കൂർ ഉപവാസ സത്യാഗ്രഹത്തിന് തുടക്കമായി


വെള്ളരിക്കുണ്ട്: മറുനാടൻ മലയാളി ചാനലിനെതിരെയുള്ളതുപോലെ ഇനിയും കേരളത്തിൽ മാധ്യമവേട്ട തുടർന്നാൽ കേരളത്തിലെ ജനാധിപത്യ അന്തരീക്ഷം കൂടുതൽ പ്രതിസന്ധിയിലാവുമെന്ന് പ്രമുഖ ഗാന്ധിയൻ കെ.വി.രാഘവൻ അഭിപ്രായപ്പെട്ടു. മാധ്യമ വേട്ടക്കെതിരെ വെള്ളരിക്കുണ്ടിൽ താലൂക്ക് പൗരസമിതി സംഘടിപ്പിച്ച 24 മണിക്കൂർ ഉപവാസ സത്യാഗ്രഹം ഉൽഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം. ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.രാധാമണി അദ്ധ്യക്ഷത വഹിച്ച  ഉൽഘാടന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, ബാബു കോഹിനൂർ, ജിജി കുന്നപ്പളളി, ഡാജി ഓടക്കൽ, സി.എ.ജോസഫ്, പി.സി.രഘുനാഥൻ, ജെറ്റോ ജോസഫ്, സി.സി.ഗിരിജ, ഡാർളിൻ കടവൻ, രമണി കൊന്നക്കാട്, പി.സുരേഷ് കുമാർ തുടങ്ങിയവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. സത്യാഗ്രഹത്തോടനുബന്ധിച്ച് ടൗണിൽ വായ മൂടിക്കെട്ടി പ്രകടനം നടന്നു. സണ്ണി പൈകട ,ജിമ്മി ഇടപ്പാടി, ആനന്ദ് സാരംഗ് എന്നിവരാണ് 24 മണിക്കൂർ ഉപവസിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഉപവാസ സത്യാഗ്രഹം അവസാനിക്കും. പരിപാടിക്ക് താലൂക്ക് പൗരസമിതി കോ ഓർഡിനേറ്റർ ജോർജ്ജ് തോമസ്, ബേബി കുഞ്ചറക്കാട്ട്, സാജൻ പൂവന്നി കുന്നേൽ, കെ.റ്റി.തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.




No comments