Breaking News

ബാനം സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം വെള്ളരിക്കുണ്ട് പോലീസ് സബ് ഇൻസ്‌പെക്ടർ ബി. ഹരികൃഷ്ണൻ നിർവ്വഹിച്ചു


ബാനം :  നാടിനു വേണ്ടി വീരമൃത്യു വരിച്ച കാർഗിൽ പോരാളികളായ സൈനികർക്ക് ആദരം അർപ്പിച്ചു ബാനം സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആഘോഷിച്ചു. ഇരുപത്തിയഞ്ച് വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ഇരുപത്തിയഞ്ച് മൺചിരാതുകൾ കത്തിച്ചുകൊണ്ട്  കാർഗിൽ സ്മരണ പുതുക്കി. പരിപാടിയുടെ ഉദ്ഘാടനം വെള്ളരിക്കുണ്ട് പോലീസ് സബ് ഇൻസ്‌പെക്ടർ ബി. ഹരികൃഷ്ണൻ നിർവ്വഹിച്ചു .  പിടിഎ പ്രസിഡന്റ് കെ. എൻ. അജയൻ അധ്യക്ഷത വഹിച്ചു.  പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി. ഗോപാലകൃഷ്ണൻ, എസ് എം സി ചെയർമാൻ ബാനം കൃഷ്ണൻ, ജനമൈത്രി ബീറ്റ് ഓഫീസർ ഷാജു, മദർ പിടിഎ പ്രസിഡന്റ് രജിത ഭൂപേഷ്, സിവിൽ പോലീസ് ഓഫീസർ വി. ജെ. സാലി, ഹെഡ്മിസ്ട്രസ്  സി. കോമളവല്ലി, സീനിയർ അസിസ്റ്റന്റ് പി.കെ. ബാലചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി സഞ്ജയൻ മനയിൽ കെ സി ഗോവിന്ദൻ, പാച്ചേനി കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

No comments