Breaking News

സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ് കോടോം-ബേളൂർ സ്വദേശിനിയുടെ പരാതിയിലാണ് കേസ്


പെരിയ: കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ശാരീരികവും മാനസികമായും പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. കോടോം-ബേളൂർ പറക്കളായി സ്വദേശിനി ചൈതന്യ(24) യുടെ പരാതിയിലാണ് ഭർത്താവ് പെരിയ സ്വദേശി

 പ്രവീൺ കുമാർ, അച്ചൻ ഗോപാലൻ, അമ്മ സരസ്വതി, സഹോദരി പ്രസീത എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. 2021 ജനുവരി മൂ

ന്നിനാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ടാം മാസം മുതൽ ഭർത്താവും ബന്ധുക്കളും സ്ത്രീധനം കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ട് പീഡിപ്പിക്കാറുണ്ടെന്ന് ചൈതന്യ നൽകിയ പരാതിയിൽ പറഞ്ഞു.ഭർത്താവ് സ്ഥിരമായി തലമുടി പിടിച്ചുവലിക്കുകയും ശാരീ

രികമായി മർദ്ദിക്കുകയും മറ്റ് മൂന്നുപേരും ഇതിന് കൂട്ടുനിൽക്കുകയും ചെയ്യുന്നുവെന്നാണ് ചൈതന്യയുടെ പരാതി.

No comments