പാണത്തൂർ കല്ലപ്പള്ളിയിൽ വീണ്ടൂം മണ്ണിടിച്ചിൽ
പാണത്തൂർ: കല്ലേപ്പള്ളി സുള്ള്യ അന്തർ സംസ്ഥാന പാതയിൽ കല്ലേപ്പള്ളി കഴിഞ്ഞ് പനത്തടി വില്ലേജിൽപ്പെടുന്ന ബട്ടോളി എന്ന പ്രദേശത്ത് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണതുമൂലം ഗതാഗതത്തിന് തടസ്സം നേരിട്ടിട്ടുണ്ടെന്ന് സൂചന പ്രകാരം വെള്ളരിക്കുണ്ട് തഹസിൽദാർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ജില്ലാ ജിയോളജിസ്റ്റ് സ്ഥലം സന്ദർശിക്കുകയും സമീപമുള്ള കുന്നിന് വിള്ളലുകൾ കണ്ടെത്തിയതിനാൽ ഇനിയും മണ്ണിടിഞ്ഞ് വീഴാൻ അപകട ഭീഷണി നിലനിൽക്കുന്നുണ്ടെന്നും സാധ്യതയുണ്ടന്നും അറിയിച്ചിട്ടുണ്ട്.
പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, റോഡിലേക്ക് ഇടിഞ്ഞ് വീണ മണ്ണും, അപകട ഭീഷണിയുള്ള മൺതിട്ടയും പൂർണ്ണമായും നീക്കം ചെയ്യുന്നതുവരെ ഈ റോഡിൽ കൂടിയുള്ള രാത്രിയാത്ര ദുരന്ത നിവാരണ നിയമം 2005 വകുപ്പ് 30(2)(V)പ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് പൂർണ്ണമായി നിരോധിച്ച്കൊണ്ട് ഇതിനാൽ ഉത്തരവാകുന്നു.
നിലവിൽ റോഡിലുള്ള മണ്ണും, അവശിഷ്ടങ്ങളും നീക്കം ചെയ്ത ശേഷം പകൽ സമയങ്ങളിൽ നിയന്ത്രിതമായ ഗതാഗതം ഇതു വഴി അനുവദിക്കാവുന്നതാണ്. ഈ പ്രദേശത്ത് പോലീസ് സാന്നിധ്യം ഏർപ്പെടുത്താൻ പോലീസ് വകുപ്പ് നടപടി സ്വീകരിക്കേണ്ടതാണ്. പ്രദേശത്തെ ജനങ്ങൾക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് പനത്തടി ഗ്രാമ പഞ്ചായത്ത് നൽകേണ്ടതാണെന്ന്
ജില്ലാ കളക്ടർ ഇമ്പശേഖർ കെ ഐ എ എസ് അറിയിക്കുന്നു
No comments