Breaking News

ചിറ്റാരിക്കാൽ ബിആർസിയിൽ പോക്സോ നിയമ ബോധവൽക്കരണ പരിശീലനം സംഘടിപ്പിച്ചു വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഷിജു ടി.കെ ഉദ്ഘാടനം ചെയ്തു


പരപ്പ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളയുടെയും  നേതൃത്വത്തിൽ ഹയർസെക്കൻഡറി വിഭാഗം അധ്യാപകർക്കുള്ള ഉപജില്ലാതല പോക്സോ നിയമ ബോധവൽക്കരണ ക്ലാസ് ചിറ്റാരിക്കാൽ ബിആർസിയിൽ സംഘടിപ്പിച്ചു.  വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഷിജു ടി കെ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പരപ്പ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ് എം ശ്രീപതി ചടങ്ങിന് അധ്യക്ഷത വഹിച്ചു. സി ആർ സി കോഡിനേറ്റർ നിഷ വി നന്ദി അർപ്പിച്ച് സംസാരിച്ചു.പുഷ്പാകരൻ പി വിദ്യ കെ എന്നിവർ ക്ലാസ് നയിച്ചു

No comments