Breaking News

വഴിയാത്രക്കാർക്കും വൈദ്യുതിലൈനും ഭീഷണിയായി വെള്ളരിക്കുണ്ട് ബസ്റ്റാൻ്റ് പരിസരത്ത് അപകടാവസ്ഥയിൽ കൂറ്റൻ മരം


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ടൗണിലെ തിരക്കേറിയ ഭാഗത്താണ് അപകടഭീഷണിയുയർത്തി മറിഞ്ഞു വീഴാറായ രീതിയിൽ കൂറ്റൻ മരം നിൽക്കുന്നത്. ശക്തമായ കാറ്റിലും മഴയിലും മരം മറിഞ്ഞു വീണു അപകടം വരുന്നതിന് മുൻപ് നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെയും പരിസരത്തെ വ്യാപാരികളുടെയും ആവശ്യം. മൺതിട്ടയുടെ മുകളിലാണ് വേരുകൾ പുറത്തേക്ക് തള്ളിയ നിലയിൽ മരം നിൽക്കുന്നത്. മരത്തിന്റെ താഴെ ഭാഗത്ത്‌ കൂടെ ഇലക്ട്രിക് ലൈൻ കടന്നു പോകുന്നതും അപകടഭീഷണി ഇരട്ടിയാക്കുന്നു കൂടാതെ ടൗണിൽ എത്തുന്ന വാഹനയാത്രക്കാർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഈ മരങ്ങളുടെ അടിയിലാണ്.

വിദ്യാർത്ഥികൾ അടക്കം നിരവധി ആളുകൾ കടന്നു പോകുന്ന ഈ പാതയോരത്തെ അപകടാവസ്ഥയിലായ മരം മുറിച്ച് മാറ്റുകയോ ശിഖരങ്ങൾ വെട്ടുകയോ ചെയ്യണമെന്ന് നാട്ടുകാർ പറയുന്നു

No comments