Breaking News

മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ കെ.എസ്.കെ.ടി.യു പരപ്പ വില്ലേജ് വനിത സബ്കമ്മിറ്റി നേതൃത്വത്തിൽ പന്നിത്തടത്ത് പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി



വെള്ളരിക്കുണ്ട്: മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന കടന്നാക്രമണങ്ങൾക്കെതിരെ കെ എസ് കെ ടി യു പരപ്പ വില്ലേജ് വനിത സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്നിത്തടത്ത് പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. നിഷ പ്രദീപിന്റെ അധ്യക്ഷതയിൽ കെ.എസ്. കെ. ടി. യു നീലേശ്വരം ഏരിയ എക്സിക്യൂട്ടീവ് അംഗം എ.ആർ.രാജു പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. പി.എം. ശ്രീധരൻ മാസ്റ്റർ സംസാരിച്ചു. കെ.വി. ഭാർഗവി സ്വാഗതം പറഞ്ഞു.

No comments