ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; അഡ്വ.ഷുക്കൂറിനെതിരെയും കേസ്
ചെറുവത്തൂരിലെ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസ് പ്രതിയുടെ ഹര്‍ജിയില്‍ മുന്‍ കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി ഷുക്കൂര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്. ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മേല്‍പ്പറമ്പ് പൊലീസാണ് കേസെടുത്തത്. ഫാഷന്‍ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറെന്ന നിലയില്‍ തനിക്കെതിരേ വ്യാജരേഖ ചമച്ചുവെന്ന കളനാട് കട്ടക്കാല്‍ സ്വദേശി എസ്.കെ മുഹമ്മദ് കുഞ്ഞി(78)യുടെ ഹര്‍ജി പരിഗണിച്ചാണ് നടപടി. സിഐ ടി.ഉത്തംദാസിന്റെ നേതൃത്വത്തില്‍ അന്വേഷണവും ആരംഭിച്ചു.
No comments