Breaking News

കാസർഗോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് മലബാർ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിന്റെ കരുതൽ.. കാഞ്ഞങ്ങാട് സ്നേഹവണ്ടി ഓടിതുടങ്ങി


കാഞ്ഞങ്ങാട്: കാസർഗോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈതാങ്ങായി കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ - കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സൗജന്യ ആബുലൻസ് സർവീസ് 'സ്നേഹവണ്ടി' ഓടിതുടങ്ങി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വെച്ച് കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ

ആംബുലൻസ് സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു. തുടന്ന് നടന്ന ചടങ്ങ് സഹകരണ സംഘം പ്രസിഡന്റ് രാഹുൽ ചക്രപാണി ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ. സണ്ണി അബ്രഹാം അധ്യക്ഷനായി.  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: രാമദാസ്. എ.വി , ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.രാമൻ സ്വാതിവാമൻ , എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറ, സിന്ധു ചക്രപാണി,ദിനേശൻ പാവൂർ, വി.പി ചന്ദ്രൻ, കെ.വി മാത്യു, ഡോ: ഷാജഹാൻ അബൂബക്കർ, ജയന്തി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സൊസൈറ്റി റീജണൽ മാനേജർ ജയകുമാർ ടി ടി സ്വാഗതവും, വിനോദ് കുമാർ നന്ദിയും പറഞ്ഞു. എൻഡോസൾഫാൻ രോഗികൾക്ക് രാജ്യത്ത് എവിടെയും സേവനം സൗജന്യമായിരിക്കുമെന്നും മറ്റ് സർവീസുകൾക്ക്  മിതമായ നിരക്ക് മാത്രമേ ഈടാക്കുകയുള്ളൂ എന്നും പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട്  രാഹുൽ ചക്രപാണി പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടതൽ അംഗങ്ങളുള്ള മൾട്ടിസ്റ്റേറ്റ് സഹകരണ പ്രസ്ഥാനം എന്ന പ്രത്യേകതയും മലബാർ സഹകരണ സംഘത്തിനുണ്ട്.

No comments