Breaking News

വായനാശീലം വളർത്താൻ വായനശാലയ്ക്ക് പുസ്തകങ്ങൾ ശേഖരിച്ച് നൽകി കെ സി വൈ എൽ രാജപുരം യൂണിറ്റ്


രാജപുരം: വായനശീലം വര്‍ധിപ്പിക്കുന്ന എന്ന ലക്ഷ്യത്തോടെ പുസ്തകങ്ങള്‍ ശേഖരിച്ചു വായനശാലയ്ക്ക് നല്‍കി മാതൃകയായി കെ സി വൈ എല്‍ രാജപുരം യൂണിറ്റ്. മലയോരത്തെ വീടുകളില്‍ ഗൃഹസന്ദര്‍ശനം നടത്തിയും അല്ലാതെയും  പഴയതും, പുതിയതുമായ നിരവധി പുസ്തകങ്ങള്‍ ശേഖരിച്ചു പ്രദേശത്തെ ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന് നല്‍കി ഒരു കൂട്ടം യുവാക്കള്‍. രാജപുരം തീരുകുടുംബ ദേവാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ സി വൈ എല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ശേഖരിച്ച പുസ്തകങ്ങള്‍   യൂണിറ്റ് പ്രസിഡന്റ്  റോബിന്‍ ബേബി വായനശാല സെക്രട്ടറി എ കെ രാജേന്ദ്രന് കൈമാറി. വൈസ് പ്രസിഡന്റ് ജ്യോതിസ് ജോസ്, ജെസ്ബിന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. ബെന്നി തോമസ് സ്വാഗതവും, സൗമ്യ അജീഷ് നന്ദിയും പറഞ്ഞു.

No comments