ബളാൽ എൻ.എസ്.എസ് കരയോഗം നേതൃത്വത്തിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു
ബളാൽ: ബളാൽ എൻ എസ് എസ് കരയോഗ പരിധിയിൽ നിന്നും എസ് എസ് എൽ സി., പ്ലസ് ടൂ വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ കുട്ടികളെ കരയോഗ പ്രതിമാസ ജനറൽ ബോഡി യോഗത്തിൽ വെച്ച് അനുമോദിച്ചു.
കരയോഗം പ്രസിഡൻ്റ് കരിമണ്ണംവയൽ മാധവൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി പി. മധുസൂദനൻ നായർ സ്വാഗത മാശംസിച്ചതിന് ശേഷം റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം യോഗം പാസാക്കി.
പ്രതിനിധി സഭാ മെമ്പർ പി.വേണുഗോപാലൻ നായർ, മലോത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ഹരീഷ് പി നായർ, കരയോഗ വനിതാ സമാജം പ്രസിഡൻ്റ് ഗീതാ കുഞ്ഞികൃഷ്ണൻ, യൂണിയൻ കമ്മിറ്റി അംഗം കെ. കുഞ്ഞമ്പുനായർ എന്നിവർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു. ജോയിൻ്റ് സെക്രട്ടറി ചേവിരി നാരായണൻ നായർ നന്ദി പറഞ്ഞു.
No comments