കർണ്ണാടക അതിർത്തിയിൽ ഒഴുക്കിൽ പെട്ട് കാണാതായ ചിറ്റാരിക്കാൽ കടുമേനി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
പാണത്തൂർ: കർണ്ണാടകയിൽ ഒഴുക്കിൽ പെട്ട് കാണാതായ വെള്ളരിക്കുണ്ട് താലൂക്ക് ചിറ്റാരിക്കാൽ വില്ലേജ് കടുമേനി സ്വദേശിയായ പാലയുടെ മകൻ നാരായണൻ (48) എന്നവരുടെ മൃതദേഹം കർണ്ണാടകയിലെ പേരാജെ എന്ന സ്ഥലത്ത് വെച്ച് കണ്ടെത്തി.
പേരാജെയിലെ നെടുച്ചിലിന് സമീപം കാണി പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസത്തോളം തിരച്ചിൽ നടത്തിയിരുന്നു
No comments