മാലോം പുഞ്ചയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു
വെള്ളരിക്കുണ്ട്: കാട്ടാന കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. ബളാൽ പഞ്ചായത്തിൽ മാലോം വലിയ പുഞ്ചയിലാണ് കാട്ടാനകളിറങ്ങി കൃഷികൾ നശിപ്പിച്ചത്. കൊന്നക്കാട് സ്വദേശി അത്തിക്കൽ സതീശന്റെ കൃഷി സ്ഥലത്താണ് കാട്ടാനകൂട്ടം ഇറങ്ങിയത്. സതീശൻ ഗൾഫിലാണ്. കൃഷി സ്ഥലത്ത് വൈകിട്ട് ജോലിക്കാരെത്തിയപ്പോഴാണ് കൃഷികൾ നശിപ്പിച്ചതായി കണ്ടത്. തെങ്ങുകളും വാഴകളും നശിപ്പിച്ചു. സ്ഥലത്ത് ആന പിണ്ഡം കണ്ടതാണ് കൃഷി നശിപ്പിച്ചത് ആനകളാണെന്ന് മനസിലായത്.
No comments