'സിവിൽ സർവീസ് സംരക്ഷണത്തിന് യോജിച്ച പോരാട്ടം അനിവാര്യം' : ജോയിന്റ് കൗൺസിൽ വെള്ളരിക്കുണ്ട് മേഖല കൺവെൻഷൻ സമാപിച്ചു
വെള്ളരിക്കുണ്ട് : വികലമായ കേന്ദ്രനയങ്ങൾ മൂലം ചുരുങ്ങി കൊണ്ടിരിക്കുന്ന സിവിൽ സർവീസ് മേഖലയെ സംരക്ഷിക്കുന്നതിന് വേണ്ടി യോജിച്ച പോരാട്ടത്തിന് തയ്യാറാവണമെന്ന് ജോയിന്റ് കൗൺസിൽ വെള്ളരിക്കുണ്ട് മേഖല കൺവെൻഷൻ ജീവനക്കാരോട് ആവശ്യപ്പെട്ടു.പങ്കാളിത്ത പെൻഷൻ പുനസ്ഥാപിക്കുന്നതിനുജനകീയ പ്രക്ഷോഭമായി മാറ്റുന്നതിന് മുഴുവൻ സർവീസ് സംഘടനകളും മുന്നിട്ടിറങ്ങണമെന്നും സംഘടന അഭ്യർത്ഥിച്ചു.വെള്ളരിക്കുണ്ട് പൊടോര കുഞ്ഞിരാമൻ നായർ ഹാളിൽ വച്ച് നടന്ന കൺവെൻഷൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റിയംഗവുമായ സി കെ ബിജുരാജ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ആസിഫ് എം ഹൈദർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ സംസ്ഥാന കൗൺസിൽ അംഗങ്ങളായ പ്രദീപ് കുമാർ പി പി, ജി സുരേഷ് ബാബു എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ചടങ്ങിൽ മേഖല സെക്രട്ടറി എം രവി സ്വാഗതവും മേഖല ട്രെഷറർ ഹമീദ് പി.എ നന്ദിയും പറഞ്ഞു.
No comments