7 വർഷത്തെ സേവനത്തിന് ശേഷം എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും പിരിയുന്ന ജെ.പി.എച്ച്.എൻ കെ.ശ്രീജയ്ക്ക് യാത്രയയപ്പ് നൽകി
തായന്നൂർ : എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഏഴു വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് കെ.ശ്രീജയ്ക്ക് കോടോം-ബേളൂർ പഞ്ചായത്ത് പതിനാറാം വാർഡ് സാനിറ്റേഷൻ കമ്മിറ്റി യാത്രയയപ്പ് നൽകി.
പഞ്ചായത്ത് അംഗം എ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് ഊരുമൂപ്പൻ രമേശൻ മലയാറ്റു കര, ആശാ വർക്കർ ശാന്ത പേരിയ, ഹരിത കർമ്മസേനാ പ്രവർത്തകരായ ശോഭന ചന്ദ്രൻ , സോണിയ സാബു തുടങ്ങിയവർ സംസാരിച്ചു. കോറോണ കാലത്ത് ആദിവാസി ഊരുകളിലടക്കം മികച്ച പ്രവർത്തനമാണ് കെ.ശ്രീജ നടത്തിയത്.
No comments