Breaking News

കാഞ്ഞങ്ങാട്ട് സി.പി.എം. പ്രവർത്തകനെ കുത്തിയ കേസിൽ നാല്‌ ബി.ജെ.പി. പ്രവർത്തകർ അറസ്റ്റിൽ


കാഞ്ഞങ്ങാട് : പാർട്ടിയുടെ കൊടി പിഴുതെറിഞ്ഞത് തടയാൻചെന്ന സി.പി.എം. പ്രവർത്തകനെ ബിയർകുപ്പി കൊണ്ട് കുത്തിയ കേസിൽ  നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ.കാഞ്ഞങ്ങാട് ബല്ലയിലെ എം.സുജിത് (24), പി.നന്ദലാൽ (20), എം.വിപിൻ (27), മൂലക്കണ്ടം സ്വദേശി കെ.ഇ.അശ്വിൻ (20) എന്നിവരെയാണ് ഹൊസ്ദുർഗ് എസ്.ഐ.കെ പി .സതീഷ് അറസ്റ്റു ചെയ്തത്.

സി.പി.എം. ബ്രാഞ്ച് കമ്മിറ്റിയംഗവും കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് ഡയരക്ടറുമായ അത്തിക്കോത്ത് കോളനിയിലെ ബി.കൃഷ്ണനാ(35)ണ് കുത്തേറ്റത്.


ഇദ്ദേഹത്തെ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കൃഷ്ണനെ കുത്തുന്നത് തടയാൻ ചെന്ന സഹോദരൻ ഉണ്ണിക്കും അമ്മ ഗൗരിക്കുംനേരേ അക്രമമുണ്ടായെന്ന് സി.പി.എം. നേതാക്കൾ പറഞ്ഞു.

No comments