Breaking News

ഉമ്മൻചാണ്ടി ജില്ലയ്‌ക്കും 
ജനകീയൻ മലയോരതാലൂക്ക്‌, കാസർകോട്‌ വികസനപാക്കേജ്‌, എൻഡോസൾഫാൻ സഹായം, കാസർകോട്‌ മെഡിക്കൽ കോളേജ്‌ തുടങ്ങിയ വികസന പദ്ധതികളുടെ ആദ്യ കൈയൊപ്പും ഉമ്മൻചാണ്ടിയുടേത്




കാസർകോട്‌ : ഭരണാധികാരി എന്ന നിലയിലും കോൺഗ്രസ്‌ നേതാവ്‌ എന്ന നിലയിലും കാസർകോട്‌ ജില്ലയിലും ജനകീയനായിരുന്നു ഉമ്മൻചാണ്ടി.
മുഖ്യമന്ത്രി എന്ന നിലയിൽ നിർണായക ഇടപെടൽ അദ്ദേഹം നടത്തി. മലയോരതാലൂക്ക്‌, കാസർകോട്‌ വികസനപാക്കേജ്‌, എൻഡോസൾഫാൻ സഹായം, കാസർകോട്‌ മെഡിക്കൽ കോളേജ്‌ തുടങ്ങിയ വികസന പദ്ധതികളുടെ ആദ്യ കൈയൊപ്പും അദ്ദേഹത്തിന്റെതായിരുന്നു.


സ്‌മരണീയൻ
കാസർകോട്‌
മുഖ്യമന്ത്രിയെന്ന നിലയിൽ കാസർകോട്‌ ജില്ലയിലെയും വികസന പ്രവർത്തനങ്ങൾക്ക്‌ ഉമ്മൻചാണ്ടി നേതൃത്വം നൽകിയതായി സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ അനുസ്‌മരിച്ചു. ജില്ലയിലെ പല വികസനപ്രശ്‌നങ്ങളും അദ്ദേഹത്തിന്റെ മുന്നിൽ എത്തിക്കാൻ ശ്രമിച്ചപ്പോഴെല്ലാം മികച്ച പിന്തുണ നൽകി.
എൻഡോസൾഫാൻ, മലയോരതാലൂക്ക്‌ രൂപീകരണം, കാസർകോട്‌ വികസന പാക്കേജ്‌, ബദിയഡുക്ക മെഡിക്കൽ കോളേജ്‌ വിഷയങ്ങളിലെല്ലാം പലഘട്ടങ്ങളിലും നിവേദനം നൽകാൻ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തെ നേരിട്ട്‌ ബന്ധപ്പെട്ടു.
അപ്പോഴെല്ലാം നല്ല സഹകരണവും ജനകീയതയിലൂന്നിയ പിന്തുണയും അദ്ദേഹം ജില്ലക്ക്‌ നൽകിയതായി എം വി ബാലകൃഷ്‌ണൻ അനുസ്‌മരിച്ചു.
വികസന 
വിഷയങ്ങളിൽ
ഒപ്പം നിന്നു
കാസർകോട്‌
ജില്ലയിലെ വികസന വിഷയങ്ങളിൽ മുഖ്യമന്ത്രിയെന്ന നിലയിൽ ഒപ്പംനിന്ന നേതാവാണ്‌ ഉമ്മൻചാണ്ടിയെന്ന്‌ എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സതീഷ്‌ ചന്ദ്രൻ അനുസ്‌മരിച്ചു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉണ്ടായസംഭവം മറക്കാനാവാത്തതാണ്. തമിഴ്നാട്ടിൽ പഠിക്കുന്ന വിദ്യാർഥികൾ കടുത്ത പ്രളയഭീഷണിയിലാണെന്ന്‌ ഒരുദിവസം രാത്രിയിൽ ഫോൺ വിളിച്ചു പറഞ്ഞു. വിവരം അപ്പോൾതന്നെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അറിയിച്ചു. അഞ്ചുമിനുട്ടിനകം തമിഴ്‌നാട്ടിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്നറിയിച്ചുള്ള അദ്ദേഹത്തിന്റെ ഫോൺവിളി വന്നു. അന്നുരാത്രി അഞ്ചുതവണയാണ്‌ അദ്ദേഹം ഫോൺ വിളിച്ചത്‌. ഒരുപാട് മനുഷ്യർക്ക് മറക്കാനാനാവത്ത സ്നേഹസ്പർശം ബാക്കിവച്ചാണ് ഉമ്മൻ ചാണ്ടി വിട പറഞ്ഞതെന്ന്‌ സതീഷ്‌ചന്ദ്രൻ പറഞ്ഞു.



No comments