മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് കോൺഗ്രസ് പ്രവർത്തകർ വെള്ളരിക്കുണ്ടിലും ബിരിക്കുളത്തും മൗനജാഥ നടത്തി
വെള്ളരിക്കുണ്ട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് ബളാൽ കരിന്തളം മണ്ഡലങ്ങളിലെ യു ഡി ഫ് പ്രവർത്തകർ വെള്ളരിക്കുണ്ട് ടൗണിൽ മൗനജാഥ നടത്തി. ഡി.സി സി ജനറൽ സെക്രട്ടറി ഹരിഷ് പി നായർ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം പി ജോസഫ്, ബ്ലോക്ക് മെമ്പർ ഷോബി ജോസഫ്, ബാബു കോഹിനൂർ, വാർഡ് മെമ്പർ വിനു കെ ആർ, ജിമ്മി എടപ്പാടിയിൽ, കെ.മാധവൻ നായർ, സണ്ണി കള്ളിവേലിൽ, വി മാധവൻ നായർ, കെ റ്റി തോമസ് , ബേബി വെള്ളം കുന്നേൽ, ജോസ് മണിയങ്ങാട്ട്, സാജൻ പുവന്നിക്കുന്നേൽ, ജിജി കുന്നപ്പള്ളി , മാത്യു ജോസഫ് പൂവന്നിക്കുന്നേൽ, സണ്ണി വടക്കേമുറി, ജെയിംസ് പടിഞ്ഞാറെമുറി, ഷാജി വാണിശ്ശേരി, നാരായണൻ അരിങ്കല്ല്, ബിനു, ടോംസ് കെ.സി, ഷിജോ ജോർജ്ജ് എന്നിവർ നേത്യത്വം നല്കി.
ജന നായകൻ ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് ബിരിക്കുളം ടൌൺ കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബിരികുളത്ത് മൗനജാഥ സംഘടിപ്പിച്ചു
വർക്കി പൊന്തമ്മാക്കൽ, റെജി തോമസ്, നൗഷാദ് കാളിയാനം, ബാലഗോപാലൻ കാളിയാനം, ടി. ബാലകൃഷ്ണൻ,സണ്ണി ചേന്നപ്പിള്ളിൽ, അനു മാലോലയിൽ, സിജു ചേലക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി
സമാപന യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാർ, കിനാനൂർ കരിന്തളം മണ്ഡലം സെക്രട്ടറി സിജോ പി ജോസഫ് എന്നിവർ സംസാരിച്ചു
No comments