മുൻ ആംബുലൻസ് ഡ്രൈവർ കാഞ്ഞങ്ങാട് കഞ്ചാവുമായി പോലീസ് പിടിയിൽ
കാഞ്ഞങ്ങാട്: മുൻ ആംബുലൻസ് ഡ്രൈവർ കഞ്ചാവുമായി പിടിയിൽ. കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐ പി എസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ. പി ഷൈൻ, എസ്.ഐ സതീശൻ എന്നിവരുടെ നേതൃത്വത്തിൽ ദേശീയ പാതയിൽ ക്രൈസ്റ്റ് സ്കൂളിന് സമീപം നടത്തിയ പരിശോധനയിൽ ആണ് KL 13 എ.എൻ 5205 നമ്പർ കാറിൽ കടത്തുകയായിരുന്ന 1.3 കിലോ കഞ്ചാവുമായി മടിക്കൈ മൂന്ന് റോഡിലെ മനോജ് തോമസ് (45) എന്നയാൾ അറസ്റ്റിലായത്. പോലീസ് സംഘത്തിൽ ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലെ പോലീസുകാരായ രജീഷ് മനു,ജ്യോതിഷ്, എന്നിവർ ഉണ്ടായിരുന്നു.
No comments