Breaking News

കര്‍ക്കിടകത്തിന്റെ ആധിവ്യാധികൾ അകറ്റാന്‍ കര്‍ക്കിടക തെയ്യങ്ങള്‍ ദേശസഞ്ചാരം തുടങ്ങി


കാഞ്ഞങ്ങാട്: കര്‍ക്കടകത്തിന്റെ ആധിയും വ്യാധിയും അകറ്റാന്‍ കര്‍ക്കടക തെയ്യങ്ങള്‍ എത്തിത്തുടങ്ങി. ഇനിയുള്ള ഒരു മാസം ആസുരതാളത്തിനൊപ്പം ഉയരുന്ന കാല്‍ചിലമ്പൊലി നാദം നാടിന്റെ ഗ്രാമവീഥികളില്‍ ഉയര്‍ന്നു കേള്‍ക്കും. കോരിച്ചെരിയുന്ന മഴയെ വകവയ്ക്കാതെ വീടിന്റെ പടികടന്നെത്തുന്ന ഐശ്വര്യത്തെ നിലവിളക്കേന്തി നാടും വീടും സ്വീകരിക്കും. പഞ്ഞമാസമായ കര്‍ക്കടകത്തിലെ ആധിയും വ്യാധിയും അകറ്റാനാണ് കര്‍ക്കടക തെയ്യങ്ങള്‍ വീടുകളിലെത്തുന്നത്.

മലയ, വണ്ണാന്‍, നാല്‍ക്കത്തായ സമുദായത്തില്‍ പെട്ടവരാണു കര്‍ക്കടക തെയ്യങ്ങള്‍ കെട്ടിയാടുന്നത്. സമുദായത്തിലെ പ്രായം കുറഞ്ഞ കുട്ടികളാണു തെയ്യം കെട്ടുക.  ആടിവേടന്‍(ശിവന്‍),  വേടത്തി(പാര്‍വതി, ഗളിഞ്ചന്‍(അര്‍ജുനന്‍) തെയ്യങ്ങളാണു കെട്ടുന്നത്. ഓരോ വീടുകളിലുമെത്തുന്ന തെയ്യം വീട്ടുകാരുടെ അനുവാദത്തോടെയാണു ചുവടു വയ്ക്കുക.

No comments