Breaking News

മാതൃഭൂമി പുസ്തകോത്സവത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ടിൽ കവിയരങ്ങ് സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : മാതൃഭൂമി പുസ്തകോത്സവത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ടിൽ കവിയരങ്ങ് സംഘടിപ്പിച്ചു .സന്തോഷ് നാട്യാഞ്ജലി സ്വാഗതം പറഞ്ഞ ചടങ്ങിൽ വെള്ളരിക്കുണ്ട് പ്രസ് ഫോറം പ്രസിഡന്റ് ഡാജി ഓടയ്ക്കൽ അധ്യക്ഷനായി . പ്രമുഖ കവിയത്രി ഉഷാ കുമാരി മോഡറേറ്ററായി കവിയരങ്ങ് ആരംഭിച്ചു. ജില്ലയിലെ സാഹിത്യരംഗത്ത് നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വങ്ങളും കവികളുമായ സന്തോഷ്‌ ഒഴിഞ്ഞവളപ്പ്, രമണി കൊന്നക്കാട്, സുരേഷ് പുങ്ങംചാൽ , മുഹമ്മദ്‌ റാഷിദ്‌ സഖാഫി, ലിനീഷ് കുണ്ടൂർ, സുനിൽ കെ വി എളേരി ,നിവേദിത മുരളി, സുകുമാരൻ ബാനം എന്നിവർ കവിതകൾ  ആലപിച്ചു.

മറ്റന്നാൾ (ഞായറാഴ്ച )പുസ്തകോത്സവം സമാപിക്കും. വെള്ളരിക്കുണ്ട് എസ്ബിഐ ബാങ്കിന് സമീപം ജെ കെ ടവറിൽ ഒരുക്കിയിരിക്കുന്ന മാതൃഭൂമി പുസ്തകോത്സവത്തിൽ തെരെഞ്ഞെടുത്ത 50 പുസ്തകങ്ങൾ 3000 രൂപയ്ക്കു ലഭിക്കും. നാളെ (ശനിയാഴ്ച) 12 മണിക്ക് നാടൻപാട്ട് കലാകാരൻ സുനിൽ കണ്ണനും തപസ്യ ഡാൻസ് & മ്യൂസിക് വെള്ളരിക്കുണ്ടും അവതരിപ്പിക്കുന്ന നൃത്ത സംഗീത കലാവിരുന്നും ഉണ്ടാകും. സമാപന ദിനമായ ഞായറാഴ്ച 2 മണിക്ക് LCC എഡ്യൂക്കേഷൻ സംഘടിപ്പിക്കുന്ന ജില്ലാതല ക്വിസ് പ്രോഗ്രാമും നടക്കും.

No comments