Breaking News

കിനാനൂർ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന വനമഹോത്സവ ഭാഗമായി വൃക്ഷത്തൈ നടലും പ്ലാസ്റ്റിക് നിർമ്മാർജ്ജനവും നടത്തി


കരിന്തളം: കിനാനൂർ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വന മഹോത്സവത്തോടനുബന്ധിച്ച് കിനാനൂർ വനമേഖലയിൽ വൃക്ഷ തൈ നടലും വനത്തിനകത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉൾപ്പെടെ നിർമാർജ്ജനം നടത്തി പരിപാടി എസ് എഫ് ഒ, കെ.എൻ ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. വിനോദ് പന്നിത്തടം അദ്ധ്യക്ഷത വഹിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ അപർണ ചന്ദ്രൻ  സ്വാഗതം പറഞ്ഞു വൈശാഖ് കെ, അജിത്ത് കുമാർ, യദുകൃഷ്ണ, ബാലകൃഷൺ സി.കെ  എന്നിവർ നേതൃത്വം നൽകി



No comments