Breaking News

ശക്തമായ മഴയിൽ പെരുമ്പട്ട ഗവ:എൽ പി സ്‌കൂളിന്റെ മതിൽക്കെട്ട് തകർന്നു


കുന്നുംകൈ : കാലവർഷത്തോടൊപ്പം മഴകെടുതികളും കൂടുകയാണ്. മഴ ശക്തിയാർജ്ജിക്കുമ്പോൾ മഴക്കെടുതികളും വർദ്ധിക്കുന്നു. മഴവെള്ളം കുത്തിയൊലിച്ച്‌ പെരുമ്പട്ട കെ പി അബ്ദുള്ള സാഹിബ് സ്മാരക ഗവ:എൽ പി സ്‌കൂളിന്റെ മതിൽ കെട്ട് തകർന്ന് കളിസ്ഥലം ഭാഗികമായി കുത്തിയൊലിച്ചു പോയി. ഇടവേള സമയം അല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

കൂടാതെ സ്‌കൂളിന് സമീപമുള്ള പിപിസി സുലൈമാന്റെ വീടിന് പിറക് വശത്തെ കുന്നിടിഞ്ഞു, ആളപായമില്ല. കഴിഞ്ഞ പ്രളയകാലത്തും ഇവിടെ മലയിടിഞ് വീണ് നാശ നഷ്ടങ്ങൾ ഉണ്ടായിരുന്നു

No comments