Breaking News

കോളംകുളം ഇ എം എസ് വായനശാലയുടെയും, ബിരിക്കുളം ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ജീവിത ശൈലിരോഗ നിർണയക്യാമ്പ് നടന്നു


കോളംകുളം :കോളംകുളം ഇ എം എസ് വായനശാലയുടെയും ബിരിക്കുളം ജനകിയ ആരോഗ്യ കേന്ദ്രം ബിരിക്കുളം വാർഡ് 2 ഫെസിലേഷൻ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജീവിത ശൈലി രോഗ നിർണയക്യാമ്പ് നടന്നു. കോളംകുളം ഇ എം എസ് വായനശാലയിൽ നടന്ന പരിപാടിയിൽ നുറോളം ആളുകൾ പങ്കെടുത്തു. മാറുന്ന ജീവിതരീതികളും ആരോഗ്യ പ്രശ്നങ്ങളും - എന്ന വിഷയത്തിൽ ആരോഗ്യ കേന്ദ്രത്തിലെ രഞ്ജിത്ത് നമ്പൂതിരി പരിപാടിയിൽ പങ്കെടുത്തവർക്കുള്ള ക്ലാസുകൾ എടുത്തു.

No comments