Breaking News

വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഹോക്കി അക്കാദമി രൂപീകരിച്ചു


വെള്ളരിക്കുണ്ട്: കാസർകോട് ഹോക്കി അക്കാദമിയുമായി ചേർന്ന് വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഹോക്കി അക്കാദമി ആരംഭിച്ചു. സ്ക്കൂൾ മാനേജർ റവ ഫാ. ഡോ. ജോൺസൻ അന്ത്യാങ്കുളം അക്കാദമിയുടെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. കാസർകോട് ഹോക്കി അസോസിയേഷൻ പ്രസിഡണ്ട് രാമകൃഷ്ണൻ മാസ്റ്റർ സ്പോർട്സ് കിറ്റ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് രാജൻ സ്വാതി, ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അച്യുതൻ മാസ്റ്റർ, പ്രധാനധ്യാപിക കെ.എം അന്നമ്മ, പ്രിൻസിപ്പാൾ ഷാജു കെ.കെ, അക്കാദമി കോഡിനേറ്റർ ജിമ്മി മാത്യു, ബിജോയ് അഗസ്റ്റിൻ, ടെസി ജോസ്, മുബാറക്ക് എന്നിവർ സംസാരിച്ചു,

No comments