കേരള കോൺഗ്രസ് ബി സമരം ഫലം കണ്ടു അലാമിപ്പള്ളി കലുങ്കിന് 46 ലക്ഷം രൂപ അനുവദിച്ചു
കാഞ്ഞങ്ങാട് : കാസർഗോഡ് - കാഞ്ഞങ്ങാട് കെ എസ് ടി പി റോഡിൽ അപകടാവസ്ഥയിലായ കലുങ്ക് മാറ്റി നിർമ്മിക്കാൻ 46 ലക്ഷം രൂപ അനുവദിച്ചു. മാസങ്ങളായി അപകടാവസ്ഥയിൽ തുടരുന്ന കലുങ്ക് പുതുക്കി പണിയണമെന്നാവശ്യ പെട്ട് കേരള കോൺഗ്രസ് ബി പ്രത്യക്ഷ സമരം നടത്തിയിരുന്നു. നാളിതു വരെയായിട്ടും ഇക്കാര്യത്തിൽ പരിഹാരമുണ്ടാകാത്തതിനാൽ കേരള കോൺഗ്രസ് ബി ജില്ലാ ജനറൽ സെക്രട്ടറി വിഷയം ജൂലായ് ഒന്നിന് നടന്ന താലൂക്ക് വികസന സമിതിയിൽ ഉന്നയിക്കുകയും ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് പറയുകയും ചെയ്തിരുന്നു.
No comments