കരാത്തെ താരം ചിറ്റാരിക്കാൽ നല്ലോമ്പുഴയിലെ ഷാജു മാധവന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം ഏഷ്യൻ കരാത്തെ ഫെഡറേഷൻ ജഡ്ജായി ഇന്ത്യയെ പ്രതിനിധീകരിക്കും
ചിറ്റാരിക്കാൽ: ഏഷ്യന്‍ കരാത്തെ ഫെഡറേഷന്‍ ജഡ്ജായി സെയ്ഡോ കാന്‍ ഷിട്ടോറിയു ഏഷ്യന്‍ ചീഫ് ടെക്‌നിക്കല്‍ ഡയരക്ടര്‍ ചിറ്റാരിക്കാല്‍ നല്ലോമ്പുഴ സ്വദേശി ഷാജു മാധവന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 20 മുതല്‍ 23 വരെ മലേഷ്യയിലെ മലാകയില്‍ നടക്കുന്ന 19-ാമത് ഏഷ്യന്‍ സീനിയര്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയയുള്ള പരീക്ഷയില്‍ വിജയിച്ചാണ് ഷാജു ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരങ്ങള്‍ നിയന്ത്രിക്കാനുള്ള യോഗ്യത നേടിയത്. കരാത്തെ കേരള അസോസിയേഷന്റെ ടൂര്‍ണമെന്റ് കമ്മീഷന്‍ ചെയര്‍മാനും കാസര്‍ഗോഡ് ജില്ലാ കരാത്തെ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ഷാജു മാധവന്‍ കാസര്‍ഗോഡ് നെല്ലിക്കുന്ന് കെ.എസ്.ഇ.ബി സെക്ഷനിലെ ജീവനക്കാരനാണ്.
No comments