Breaking News

ചോയ്യങ്കോട് കൂവാറ്റി ദീൻദയാൽ വിചാരവേദിയുടെ ആഭിമുഖ്യത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


ചോയ്യങ്കോട് : ദീൻദയാൽ വിചാരവേദിയുടെ ആഭിമുഖ്യത്തിൽ കിനാനൂർ കരിന്തളം പഞ്ചായത്തിലെ കുവാറ്റിയിൽ 2022-023 വർഷത്തെ എസ് എസ് എൽ സി , പ്ലസ് ടു  പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

ആർഷവിദ്യാ സമാജം ജില്ലാ അധ്യക്ഷൻ അഡ്വ. മധുസൂദനൻ പരിപാടി ഉൽഘാടനം ചെയ്തു. സി മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർഷ വിഭ്യാസമാജം ജില്ലാ സെക്രട്ടറി സതീഷ്ബാബു , ജില്ല കോഓർഡിനേറ്റർ ഹരിഹരൻ , വിചാരവേദി രക്ഷാധികാരി എസ് കെ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

വിഷ്ണുരാജ് സ്വാഗതവും സന്ദീപ് ഒടിയിട്ട മാവ് നന്ദിയും പറഞ്ഞു. വരും തലമുറ വഴിതെറ്റാതിരിക്കാൻ ശ്രദ്ധിക്കേണ്ടതു സമൂഹത്തിൻറ ഉത്തരവാദിത്തമാണെന്നും ,ഇന്ന് വ്യാപകമായി കാണുന്ന ലഹരികളുടെ ഉപയോഗം , ലൗ ജിഹാദ് തുടങ്ങിയവയിൽ പെടാതിരിക്കാൻ രക്ഷിതാക്കളും, സമൂഹവും ജാഗ്രത പുലർത്തണമെന്നും ചടങ്ങിൽ അഭിപ്രായപ്പെട്ടു. വിജയിച്ച വിദ്യാർത്ഥികൾക്ക് സമൂഹത്തിൻറെ ഉന്നതങ്ങളിൽ വിരാജിക്കാൻ കഴിയട്ടെ എന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ; മധുസൂദനൻ അഭിപ്രായപ്പെട്ടു. 

ശിവദാസ് പറമ്പത്ത് , സി പ്രേമരാജൻ , കെ രവീന്ദ്രൻ , കെവി രാമചന്ദ്രൻ, വിജയൻ , എ നാരായണൻ നായർ എന്നിവർ നേതൃത്വം നൽകി.

No comments