Breaking News

ഫോസ്‌കോസ് ’ സ്‌പെഷ്യൽ ഡ്രൈവ് ഇന്നും നാളെയും ജില്ലയിലെ ലൈസൻസില്ലാത്ത 
ഭക്ഷ്യസ്ഥാപനങ്ങൾക്ക്‌ പൂട്ടുവീഴും


കാസർകോട് : ‘നല്ല ഭക്ഷണം നാടിന്റെ അവകാശം' ക്യാമ്പയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷൻ/ലൈസൻസ് നിർബന്ധമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്‌. ഇതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന ജില്ലയിലെ മുഴുവൻ ഭക്ഷ്യസ്ഥാപനങ്ങളും അടച്ചുപൂട്ടും. നിരവധി കച്ചവട സ്ഥാപനങ്ങൾ ലൈസൻസ് എടുക്കുന്നതിനുപകരം രജിസ്‌ട്രേഷൻ മാത്രമെടുത്ത്‌ പ്രവർത്തിക്കുന്നതായി പരിശോധനകളിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കർശനമാക്കിയത്.റഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ലൈസൻസ് പരിശോധിക്കുന്നതിനുള്ള ‘ഓപ്പറേഷൻ ഫോസ്‌കോസ് ’ ഡ്രൈവ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും.
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും എഫ്എസ്എസ്എഐ ലൈസൻസ് എടുക്കേണ്ടതാണ്. സ്വന്തമായി ഭക്ഷണം നിർമിച്ച് വിൽക്കുന്നവർ, ചില്ലറവിൽപനക്കാർ, തെരുവു കച്ചവടക്കാർ, ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നവർ, താത്കാലിക കച്ചവടക്കാർ എന്നിവർക്കു മാത്രമാണ് രജിസ്‌ട്രേഷൻ അനുമതിയോടെ പ്രവർത്തിക്കാവുന്നത്.
ജീവനക്കാരെ ഉൾപ്പെടുത്തി തട്ടുകട നടത്തുന്നവർ ലൈസൻസ് എടുക്കണം.ലൈസൻസിന് പകരം രജിസ്‌ട്രേഷൻ മാത്രമെടുത്ത് പ്രവർത്തിക്കുന്നവരെ ലൈസൻസ് ഇല്ലാത്തവരായി പരിഗണിച്ച് നടപടിയെടുക്കും. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതോ ഭക്ഷ്യസുരക്ഷ ലൈസൻസ് പരിധിയിൽ വന്നിട്ടും ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷനിൽ പ്രവർത്തിക്കുന്നതോ ആയ സ്ഥാപനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടച്ചുപൂട്ടൽ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും. ലൈസൻസ് ലഭിക്കാൻ foscos.fssai.gov.inലൂടെ അപേക്ഷിക്കാം.
ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നവർക്കെതിരെയും പ്രദർശിപ്പിക്കാത്ത ഭക്ഷ്യസ്ഥാപനങ്ങൾക്കെതിരെയും ശിക്ഷാ നടപടി സ്വീകരിക്കും. ജില്ലയിൽ ലൈസൻസ് പരിശോധനകൾ നടത്തുന്നതിന് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്


No comments