എടത്തോട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വിജയോത്സവം സംഘടിപ്പിച്ചു
പരപ്പ: എടത്തോട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ്സ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ കുട്ടികൾക്കും, ബി.കോം ബിരുദത്തിൽ ഫസ്റ്റ് ക്ലാസ് കിട്ടിയ ശാമിലിക്കും, സി.പി.ഒ ആയി നിയമനം ലഭിച്ച അക്ഷയ് മുരളിക്കും, ഡോക്ടർ വി. ഉണ്ണിമായക്കും (നാച്യുറോപ്പതി, യോജിക് സയൻസ്) അനുമോദനം നല്കി. കെ.ദാമോദരന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ ജോസഫ് വർക്കി ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ ജോ: സെക്രട്ടറി ബി.കെ. സുരേഷ് പുരസ്ക്കാരങ്ങൾ നല്കി. എം.ആർ. ശ്രീജ, സന്തോഷ് വി, രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
No comments