മാലക്കല്ല് ഹോമിയോ ആശുപത്രിയിൽ മരുന്ന് നനഞ്ഞ് നശിക്കുന്നതായി പരാതി
രാജപുരം : മാലക്കല്ല് ഹോമിയോ ആശുപത്രിയിൽ ലക്ഷങ്ങളുടെ മരുന്ന് നനഞ്ഞുനശിക്കുന്നു. കള്ളാർ പഞ്ചായത്തിലെ മാലക്കല്ല് ഹോമിയോ ആശുപത്രിയിലാണ് കെട്ടിട ചോർച്ചയെ തുടർന്ന് മരുന്നുകൾ നശിക്കുന്നത്. കെട്ടിട സൗകര്യം ഒരുക്കി കൊടുക്കേണ്ട കള്ളാർ പഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കാത്തതിൽ പ്രതിഷേധം ശക്‌തം. പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് പല തവണ നാട്ടുക്കാരും, ആശുപത്രി വികസനസമിതിയും ആവശ്യപ്പെട്ടിട്ടും അധികൃതർ തയ്യാറാകുന്നില്ല. പകർച്ചപ്പനി ഉൾപ്പെടെ പടരുന്നസാഹചര്യത്തിലാണ് അധുകൃതരുടെ ഈ നിഷ്‌ക്രിയത്വം.
വർഷങ്ങൾക്കുമുമ്പ് പണിതകെട്ടിടം കാലപഴക്കം കാരണം ചോർന്നൊലിക്കുകയും ഭിത്തിയിലുടെ വെള്ളം ഒഴുകിയുമാണ് മരുന്നുകൾ നശിക്കുന്നത്. കെട്ടിടം അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് ആശുപത്രി വികസന സമിതി ആവശ്യപ്പെട്ടു.
No comments