ബങ്കളത്ത് വെള്ളക്കെട്ടിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
നീലേശ്വരം : വെള്ളക്കെട്ടില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. നീലേശ്വരം ബങ്കളം പാല്‍ സൊസൈറ്റിക്കു സമീപം ജമാഅത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സെബാസ്റ്റ്റ്റിയന്റ മകന്‍
ആല്‍ബിന്‍ (17) സെബാസ്റ്റ്യനാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ബന്ധുക്കള്‍ക്കൊപ്പം വെള്ളക്കെട്ടില്‍ നീന്തുകയായിരുന്ന ആല്ബിനെ കാണാതാവുകയായിരുന്നു.
വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു സംഭവം. അമ്മ ദീപ നോക്കി നില്‍ക്കുകയാണ് നീന്തി കൊണ്ടിരുന്ന ആല്ബിനെ കാണാതായത്. ഉപ്പിലിക്കൈ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ഇന്ന് രാവിലെയാണ് മൃതദേഹംകണ്ടെത്തിയത്
കുട്ടി വെള്ളക്കെട്ടിൽ വീണ വാർത്തയറിഞ്ഞ് പ്രദേശവാസി കുഴഞ്ഞ് വീണ് മരിച്ചു.കുട്ടി വെള്ളക്കെട്ടിൽ വീണതറിഞ്ഞ് ഹൃദയാഘാതം വന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 62 വയസുകാരിയാണ് മരിച്ചത്. ബങ്കളം സ്വദേശിനി വിലാസിനിയാണ് മരിച്ചത്. ഇവരുടെ വീടിന് സമീപത്തെ വെള്ളക്കെട്ടിലാണ് കുട്ടി വീണത്. ഇന്നലെ വൈകുന്നേരം വാർത്ത അറിഞ്ഞ ഇവർ കുഴഞ്ഞ് വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് വിലാസിനിയുടെ മരണം സ്ഥിരീകരിച്ചത്.
No comments