മൂകാംബിക ട്രാവൽസ് 75-ാമത് കാരുണ്യ യാത്രയിൽ പരപ്പയിലെ ടോപ്ടെൻ ക്ലബ് പ്രവർത്തകരും ഓട്ടോറിക്ഷ തൊഴിലാളികളും പങ്കാളികളായി 11500/- രൂപയാണ് പിരിച്ചു നൽകിയത്
പരപ്പ : എല്ലാ മാസവും ഒന്നാം തീയ്യതി പാവപ്പെട്ട രോഗികൾക്ക് വേണ്ടി ജീവകാരുണ്യ യാത്ര സംഘടിപ്പിക്കുന്ന മൂകാംബിക ട്രാവൽസിൻ്റെ ആഗസ്ത് ഒന്നാം തീയ്യതിയിലെ കാരുണ്യ യാത്രയിൽ പരപ്പയിലെ ടോപ്ടെൻ ക്ലബ് പ്രവർത്തകരും IRIS(വെള്ളിമൂങ്ങ )ഓട്ടോറിക്ഷ തൊഴിലാളികളും പങ്കാളികളായി . ബസ് പരപ്പയിൽ എത്തിയപ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ 11500/- രൂപ പിരിച്ചു ബസ് തൊഴിലാളികൾക്ക് നൽകി മാതൃക കാട്ടി .
ഇന്നത്തെ കാരുണ്യ യാത്ര സംഘടിപ്പിക്കുന്നത് ഗുരുതര രോഗം ബാധിച്ച കാസർഗോട്ടെ മൂന്നര വയസ്സുള്ള ഇഷാൻ, ഇരു വൃക്കകളും തകരാറിലായ പരപ്പ ഇടത്തോട് സ്വദേശി സുബൈർ, അർബുദ രോഗം ബാധിച്ച രാജപുരത്തെ ജക്സൺ മാർക്കോസ് എന്നിവർക്ക് വേണ്ടിയാണ്. (കാസർഗോഡ് , ബന്തടുക്ക) (ബന്തടുക്ക - കരിവേടകം -കാഞ്ഞങ്ങാട്) (കാഞ്ഞങ്ങാട്- കൊന്നക്കാട് - പാണത്തൂർ) എന്നീ റൂട്ടുകളിൽ 3 ബസുകളാണ് കാരുണ്യ യാത്ര നടത്തുന്നത്. വാട്ട്സ്ആപ്പ് കൂട്ടായ്മയിലെ അംഗങ്ങളുടെ വിഹിതവും, സുമനസ്സുകളുടേയും യാത്രക്കാരുടെയും വിഹിതവും ചേർത്താണ് രോഗികൾക്ക് നൽകുന്നത്. കാട്ടൂർ വിധ്യാധരൻ നായരുടേതാണ് ബസ്
No comments