Breaking News

ചീമേനി എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷന് അപേക്ഷ ക്ഷണിച്ചു


ചീമേനി: ചീമേനി എഞ്ചിനീയറിംഗ് കോളേജില്‍ പ്ലസ് ടു മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. കേരള എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ എഴുതാത്തവര്‍ക്കും, KEAM റാങ്ക് ലിസ്റ്റില്‍ ഉള്‍പെടാത്തവര്‍ക്കും വേണ്ടിയുള്ള എഞ്ചിനീയറിംഗ് പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. കേരള സര്‍ക്കാര്‍ സ്ഥാപനമായ, ചീമേനിയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരില്‍, KEAM അലോട്‌മെന്റ് നു ശേഷം ഒഴിവു വരുന്ന സീറ്റുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്. പ്ലസ് ടു പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നിവയില്‍ 45% മാര്‍ക്ക് ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ ആണ് കോളേജിലെ ഈ വര്‍ഷത്തെ എഞ്ചിനീയറിംഗ് പ്രവേശനം. രജിസ്‌ട്രേഷന്‍ ലിങ്ക്: https://bit.ly/TkrRegistration. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9496419397, 9400808443, 9847690280,9895643232.

No comments