Breaking News

പൂടംങ്കല്ല് താലൂക്ക് ആശുപത്രിയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മറ്റി ധർണ്ണ സമരം നടത്തി


കള്ളാർ: പൂടംങ്കല്ല് താലൂക്ക് ആശുപത്രിയിൽ രാത്രിയിൽ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുക, താലൂക്ക് ആശുപത്രിയോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പൂടംകല്ല് താലൂക്ക് ആശുപത്രിക്ക് മുമ്പിൽ കള്ളാർ മണ്ഡലം കോൺഗ്രസ് ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ ധർണ്ണയും നടത്തി, ഡിസിസി സെക്രട്ടറി ഹരീഷ് പി നായർ ഉദ്ഘാടനം ചെയ്തു. കള്ളാർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്  എം.എം സൈമൺ അധ്യക്ഷനായി, കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നാരായണൻ, രേഖ സി,വി കെ.ബാലകൃഷ്ണൻ, ബാലകൃഷ്ണൻ പെരുമ്പള്ളി, അജിത് കുമാർ എന്നിവർ സംസാരിച്ചു.

No comments