Breaking News

നിർത്താതെയുള്ള ചുമയും ശ്വാസതടസ്സവും; വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


നിര്‍ത്താതെയുള്ള ചുമയേയും ശ്വാസതടസത്തെയും തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ബങ്കളത്ത് പ്രവര്‍ത്തിക്കുന്ന കരിന്തളം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 6,7 ക്ലാസ്സുകളില്‍ പഠിക്കുന്ന 22 വിദ്യാര്‍ത്ഥികളെയാണ് നീലേശ്വരത്തെ താലൂക്ക് ആശുപത്രിയിലും, കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം മുതലാണ് കുട്ടികളില്‍ ആരോഗ്യ പ്രശ്‌നം പ്രകടമായത്.

No comments