Breaking News

തൃക്കണ്ണാട് ക്ഷേത്ര തീരത്തെ സംരക്ഷണ ഭിത്തി തകർന്നു


തൃക്കണ്ണാട് തീരത്ത് ക്ഷേത്രമണ്ഡപം സംരക്ഷിക്കുന്നതിനും തിരയേറ്റം തടയുന്നതിനുമായി ജിയോബാഗുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച താല്‍ക്കാലിക കടല്‍ഭിത്തിയുടെ ഒരു ഭാഗം തകര്‍ന്നു. ഇറിഗേഷന്‍ വകുപ്പ് ഒന്നരമാസം മുമ്പ് നിര്‍മ്മിച്ച ഭിത്തിയാണ് കടലെടുത്തത്. 20 ലക്ഷം രൂപ ചെലവഴിച്ച് 55 മീറ്റര്‍ നീളത്തിലാണ് ഇവിടെ സംരക്ഷണ മതില്‍ പണിതിരുന്നത്. ഇതിന്റെ ഒരു ഭാഗം തകര്‍ന്നെങ്കിലും പള്ളിവേട്ട മണ്ഡപത്തിന് നിലവില്‍ ഭീഷണിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

No comments