Breaking News

'കാലവർഷക്കെടുതി സർക്കാർ സമാശ്വാസം നൽകണം ; യുഡിഎഫ് കൺവെൻഷൻ ഭീമനടിയിൽ സമാപിച്ചു


വെസ്റ്റ് എളേരി: ശക്തമായ കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന മലയോരവാസികൾക്ക് സഹായം നൽകാൻ സർക്കാർ മുന്നോട്ടുവരണമെന്ന് ഭീമനടിയിൽ ചേർന്ന യുഡിഎഫ് കൺവെൻഷൻ ആവശ്യപ്പെട്ടു. അതിശക്തമായ മഴയിൽ പല സ്ഥലങ്ങളിൽ വീടുകളും സ്ഥാപനങ്ങളും തകരുകയും പലതും വാസയോഗ്യമല്ലാതായി തീരുകയും ചെയ്തിട്ടുണ്ട്. അതുപോലെതന്നെ പലയിടങ്ങളിലും മതിലുകളും റോഡുകളും തകർന്നടിയുകയും യാത്രാ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ പലരും പലയിടങ്ങളിൽ ഒറ്റപ്പെട്ട അവസ്ഥകളും ഉണ്ടായിട്ടുണ്ട്. പലവിധത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി സർക്കാരിൻറെ അടിയന്തര സഹായം ഏർപ്പെടുത്തണമെന്ന് കൺവെൻഷണിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. ശ്രീധരൻ മാസ്റ്റർ, എജിസി ബഷീർ , എം പി ജോസഫ് , ജോയ് ജോസഫ് ,ജെറ്റോ ജോസഫ് ,ഇ കെ രാഘവൻ ,എം അബൂബക്കർ , രാജൻ നായർ , ജാതിയിൽ ഹസൈനാർ , എ വി അബ്ദുൽ ഖാദർ നൗഷാദ് ഇളമ്പാടി, അബ്ദുൽ റഹ്മാൻ മാസ്റ്റർ ,എ ജി നാസർ എന്നിവർ പ്രസംഗിച്ചു

No comments