Breaking News

പനി ബാധിച്ച് മൂന്നു വയസ്സുകാരൻ മരിച്ചു പടന്നക്കാട് താമസിക്കുന്ന തൃശ്ശൂർ സ്വദേശിയായ ബലേഷിന്റെയും അശ്വതിയുടെയും മകൻ ശ്രീബാലുവാണ് മരിച്ചത്


കാഞ്ഞങ്ങാട് : പനി ബാധിച്ച് മൂന്നു വയസ്സുകാരന്‍ മരിച്ചു. പടന്നക്കാട് താമസിക്കുന്ന തൃശ്ശൂര്‍ സ്വദേശിയും റിട്ട.റീസര്‍വ്വേ ഉദ്യോഗസ്ഥനുമായ ബലേഷിന്റെയും അശ്വതിയുടെയും മകന്‍ ശ്രീബാലുവാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് പനി ബാധിച്ച കുട്ടിയെ ജില്ലാ ആശുപത്രിയിലെ ഡോക്ടറെ കാണിച്ച് വീട്ടിലേക്ക് മടങ്ങിയിരുന്നു. വെള്ളിയാഴ്ച്ച രാത്രി വീണ്ടും പനി വന്നതിനെ തുടര്‍ന്ന് പരിയാരത്തെ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാണിക്കാനായി കൊണ്ടുപോകുന്നതിനിടെയാണ് കുട്ടി മരണപ്പെട്ടത്. ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ച ശ്രീബാലു. ശിവബാലുവാണ് കൂടെപ്പിറപ്പ്.


No comments