Breaking News

പരപ്പ മുണ്ടത്തടം എരംകുന്നിൽ കനത്തമഴയിൽ കൂറ്റൻ പാറകല്ല് വീടിന് മുകളിലേക്ക് വീണു


പരപ്പ : പരപ്പ മുണ്ടത്തടം എരംകുന്നിൽ കനത്തമഴയിൽ കൂറ്റൻകല്ല് വീടിന് മുകളിലേക്ക് വീണു വീടിന്റെ അടുക്കളവശത്തെ ചായ്പ്പ് തകർന്നു .

പരപ്പ എരംകുന്നിലെ കൃഷ്ണന്റെ വീട്ടിലേക്കാണ് മുകളിൽ നിന്നും കല്ല് വന്ന് പതിച്ചത് .വീട്ടുക്കാർ വീടിനകത്ത് ആയിരുന്നതിനാൽ അത്ഭുതകരമായി രക്ഷപെട്ടു . കൂടുതൽ കൂറ്റൻ പാറകല്ലുകൾ മുകൾ ഭാഗത്ത് ഉള്ളതിനാൽ ഭീതിയിലാണ് കുടുംബങ്ങൾ താമസിക്കുന്നത്  






No comments