Breaking News

വെള്ളരിക്കുണ്ടിൽ മാതൃഭൂമി പുസ്തകോത്സവ ഭാഗമായി LCC കമ്പ്യൂട്ടർ സെൻ്റർ നടത്തിയ ക്വിസ് മത്സര പരിപാടി ചലച്ചിത്ര പ്രവർത്തകൻ രാജേഷ് അഴീക്കോടൻ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : മാതൃഭൂമി പുസ്തകോത്സവ സമാപനദിവസമായ ഞായറാഴ്ച വെള്ളരിക്കുണ്ടിൽ ജില്ലാതല ക്വിസ് മത്സര പരിപാടി നടത്തി. LCC കമ്പ്യൂട്ടർ സെൻ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്വിസ് മത്സര പരിപാടി ചലച്ചിത്ര പ്രവർത്തകൻ രാജേഷ് അഴീക്കോടൻ ഉദ്ഘാടനം ചെയ്തു . പരിപാടിയിൽ 25 ടീമുകൾ പങ്കെടുത്തു .

ഭീമനടി ക്യാറ്റലിസ്റ്റ് പി.എസ്.സി കോച്ചിംഗ് സെന്ററിലെ വിപിൻ മത്സരത്തിന് നേതൃത്വം നൽകി. യു പി വിഭാഗത്തിൽ നീലേശ്വരം രാജാസ് എച്ച് എസ് ലെ അശ്വിൻ രാജ്, ഉദിനൂർ എ യു പി സ്കൂളിലെ അനന്യയും വിജയികളായി. എച്ച് എസ് എസ് വിഭാഗത്തിൽ ഉദിനൂർ ജി എച്ഛ് എസ് എസ് ലെ പി വി അഗ്നിമ ജി വി എച് എസ് എസ് അമ്പലത്തറയിലെ അഭിൻരാജ് എന്നിവരും വിജയികളായി. മാതൃഭൂമി പുസ്തകോത്സവത്തെ അക്ഷരാർത്ഥത്തിൽ ഉത്സവ നഗരിയാക്കിക്കൊണ്ട് എൽ.സി.സി. എഡ്യൂക്കേഷൻസിലെ വിദ്യാർത്ഥികളും മത്സരാർത്ഥികളും ഉൾപ്പെടെ മൂന്നോറോളം പേർ എത്തിച്ചേർന്നു.

എൽ.സി.സി എഡ്യൂക്കേഷൻ പിടിഎ പ്രതിനിധി പത്രോസ് കുന്നേൽ, ജോം ജോസ്, സിനിറ്റ് കെ ടോം,സന്തോഷ് നാട്യാഞ്ജലി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മാതൃഭൂമി പ്രതിനിധി നന്ദി പറഞ്ഞു.

No comments