മാധ്യമ വേട്ടക്കെതിരെ വെള്ളരിക്കുണ്ടിൽ നടന്ന 24 മണിക്കൂർ ഉപവാസം സമാപിച്ചു
വെളളരിക്കുണ്ട്: മാധ്യമ പ്രവർത്തകരെ കേസിൽ കുടുക്കി നിശബ്ദരാക്കാനുളള നീക്കത്തിനെതിരെ വെള്ളരിക്കുണ്ടിൽ നടന്നു വന്ന 24 മണിക്കൂർ ഉപവാസം സമാപിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് പൗരസമിതി സംഘടിപ്പിച്ച ഉപവാസത്തിൻ്റെ സമാപന സമ്മേളനം ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ് പി.ജി ദേവ് ഉൽഘാടനം ചെയ്തു. ഉപവാസമനുഷ്ഠിച്ച ജിമ്മി ഇടപ്പാടി, ആനന്ദ് സാരംഗ്, സണ്ണി പൈകട എന്നിവർക്ക് പുഴക്കര കുഞ്ഞിക്കണ്ണൻ നായർ നാരാങ്ങാനീര് നൽകി സത്യാഗ്രഹത്തിന് സമാപനം കുറിച്ചു. ജോർജ്ജ് തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബാബു കോഹിനൂർ, ഇ.കെ.ഷിനോജ് , പി.സി.രഘുനാഥൻ തുടങ്ങിയവർ സംസാരിച്ചു. ഷോബി ജോസഫ് സ്വാഗതവും ബേബി ചെമ്പരത്തി കൃതജ്ഞതയും പറഞ്ഞു.
No comments